Recipes
If you're looking to add more wholesome, nutrient-rich grains to your diet, millets might just become your new best friend in the kitchen. These tiny powerhouses are not only packed with fiber, protein, and essential minerals, but they’re also naturally gluten-free and incredibly versatile. From fluffy breakfast bowls to hearty lunch dishes and even sweet treats, millets can do it all. Whether you're a seasoned millet lover or just curious to try something new, this blog is here to help you explore delicious, easy-to-make millet recipes that your body—and your taste buds—will thank you for. Let’s dive into the delicious, nourishing world of millets!
റാഗി മുദ്ദേ
റാഗിപ്പൊടി - 1 കപ്പ്
വെള്ളം - 2 കപ്പ്
ഉപ്പ് - ആവശ്യത്തിന്
നെയ്യ് - 1 spoon
ഒരു സ്റ്റീൽ പാത്രത്തിൽ 2 cup വെള്ളം ഒഴിക്കുക. അതിലേക്ക് 2 spoon റാഗിപ്പെടി ഇട്ട് നന്നായി ഇളക്കി കട്ടയില്ലാതെ യോജിപ്പിക്കുക. നെയ്യും ഉപ്പും ചേർത്തതിനു ശേഷം ഈ വെള്ളം തിളയ്ക്കാനായി വെയ്ക്കുക. തിളച്ചു കഴിയുമ്പോൾ ബാക്കി പൊടി ഇതിലേക്ക് ഇടുക. കുറച്ചു സമയത്തേയ്ക്ക് ഇളക്കരുത്. പാത്രത്തിൻ്റെ side ൽ നിന്നും വെള്ളം തിളച്ച് പൊടിയുടെ മുകളിലേക്ക് വരാൻ തുടങ്ങുമ്പോൾ ഒരു തടി ചട്ടുകം കൊണ്ട് നന്നായി മിക്സ് ചെയ്യുക. ഇനി പാത്രം അടച്ചു വെച്ച് ചെറിയ തീയിൽ 5 മിനിറ്റ് വേവിക്കണം. വീണ്ടും ഇത് നന്നായി mix ചെയ്തതിന് ശേഷം തീ off ചെയ്തിട്ട് ഒരു 10 min അടച്ച് വെയ്ക്കുക. അതിനു ശേഷം ഈ mix കൈയിൽ വെള്ളം തൊട്ട് ഒരു വലിയ ball പോലെ ഉരുട്ടി എടുക്കവുന്നതാണ്.
റാഗി മുദ്ദേ ready
ഇത് സാമ്പാർ, vegetable curry എന്നിവയ്ക്കൊപ്പം കഴിക്കാവുന്ന ഒരു വളരെ healthy food ആണ് ,പ്രത്യേകിച്ചും പ്രമേഹം ഉള്ളവർക്ക് .

മില്ലറ്റ് കഞ്ഞി മൺകലത്തിൽ വെയ്ക്കുന്ന വിധം
ചാമ/കുതിരവാലി/തിന/വരക്/Brown Top
50gm (ഒരാൾക്ക്)
മില്ലറ്റ് അരി തലേ ദിവസം രാത്രി വെള്ളത്തിൽ ഇടുക. (അരി 8 മണിക്കൂർ കുതിരണം)
രാവിലെ ഈ വെള്ളം ഊറ്റിക്കളഞ്ഞതിന് ശേഷം ഒരു പ്രാവശ്യം കൂടി വെള്ളം ഒഴിച്ച് കഴുകുക . പിന്നീട് ഈ അരിയിലേക്ക് 8 ഇരട്ടി വെള്ളം ഒഴിച്ച് തിളപ്പിക്കുക. Thermal Cooker (ചൂടാറാപ്പെട്ടി) യിൽ വെച്ചാൽ ചാമ/ കുതിരവാലി ഇത് രണ്ടും 1 മണിക്കൂർ കൊണ്ട് വെന്തു കിട്ടും.
തിന/വരക്/Brown Top
2-3 മണിക്കൂർ എടുക്കും.
തിളച്ചു കഴിയുമ്പോൾ കുറച്ച് കല്ലുപ്പ് ചേർത്താൽ കഞ്ഞിക്ക് കൂടുതൽ സ്വാദ് കിട്ടും.
Pressure Cooker ൽ വേവിക്കുന്ന വിധം
ചാമ/ കുതിരവാലി - ചെറിയ തീയിൽ 3 Steam വരുന്ന വരെ വേവിക്കുക
തിന/വരക്/Brown Top - 7 to 8 steam വരെയാകാം.
നല്ല സ്വാദോടു കൂടി മില്ലറ്റ് അരി പാചകം ചെയ്യാൻ നമുക്ക് സാധിക്കും.
.

കമ്പ് കൂൾ പാനീയം
Pearl millet Powder - 1 ചെറിയ cup
തിളച്ച വെള്ളം - ഇതേ cup ന് 3 Cup
ഉപ്പ് - ആവശ്യത്തിന്
ഇഞ്ചി - ഒരു ചെറിയ കഷണം
കറിവേപ്പില
തൈര് - 4 cups
വെള്ളം - 2 cups
തിളയ്ക്കുന്ന വെള്ളത്തിൽ millet Powder ഇട്ട് ഇളക്കിയതിനു ശേഷം തണുപ്പിക്കുക. ഇഞ്ചിയും കറിവേപ്പിലയും കുറച്ച് വെള്ളം ചേർത്ത് Mixy യിൽ ചതച്ചെടുക്കുക. 3, 4 cup മോരിലോ( തൈരാണെങ്കിൽ വെള്ളം ചേർത്ത് നന്നായി ഉടച്ചെടുക്കുക) . Millet പൊടി വേവിച്ചത് ഇഞ്ചി കറിവേപ്പില Mix, മോര്, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് അരിച്ചെടുത്ത് ഉപയോഗിക്കുക.

How to cook millet porridge in a clay pot
Chama/Kuthiravali/Thina/Varak/Brown Top
50gm (per person)
Soak millet rice in water over night; at least for 8 hours. In the morning, drain this water and wash it once more. Then pour 8 times more water into this rice and boil it. If you put it in a Thermal Cooker, both Chama/Kuthiravali can be ready to use in 1 hour. For Thina/Varak/Brown Top rice we need to keep in thermal cooker for 2 to 3 hours.
After boiling, adding some rock salt will give more flavor to the porridge.
How to cook in a Pressure Cooker
Chama/Kuthiravali - Cook on low heat until 3 whistles
Thina/Varak/Brown Top - It can be up to 7 to 8 whistles.

Kambu Cool
Add millet powder to boiling water and stir to mix properly and leave it to cool. Grind ginger and curry leaves with a little water in a blender. 3, 4 cups of Buttermilk (if it is yogurt, add water and grind well). Add the boiled millet powder, ginger curry leaves mix, yogurt and salt, mix well, strain and use.
